Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Memorial Day

Europe

ധ​ന്യ​ൻ മാ​ർ ഇ​വാ​നി​യോ​സ് അ​നു​സ്മ​ര​ണ​വും പ​ദ​യാ​ത്ര​യും എ​യ്ൽ​സ്‌​ഫോ​ർ​ഡി​ൽ ജൂ​ലൈ 19ന്

ല​ണ്ട​ൻ: മ​ല​ങ്ക​ര സ​ഭ​യു​ടെ ഐ​ക്യ​ശി​ൽ​പ്പി​യും ന​വോ​ഥാ​ന നാ​യ​ക​നു​മാ​യ ധ​ന്യ​ൻ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ 73-ാം ഓ​ർ​മ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് അ​നു​സ്മ​ര​ണ വി​ശു​ദ്ധ കു​ർ​ബാ​ന​യും പ​ദ​യാ​ത്ര​യും ജൂ​ലൈ 19ന് ​എ​യ്ൽ​സ്‌​ഫോ​ർ​ഡി​ലെ എ​യ്ൽ​സ്‌​ഫോ​ർ​ഡ് പ്രാ​യ​റി​യി​ൽ ന​ട​ക്കും.

യു​കെ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ല​ണ്ട​ൻ റീ​ജി​യ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.​മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യു​കെ - യൂ​റോ​പ്പ് അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ ഡോ. ​കു​ര്യാ​ക്കോ​സ് മാ​ർ ഒ​സ്താ​ത്തി​യോ​സ് എ​പ്പി​സ്കോ​പ്പ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

റ​വ. ഡോ. ​ചെ​റി​യാ​ൻ കോ​ട്ട​യി​ൽ, റ​വ. ഫാ. ​ജോ​ൺ​സ​ൺ പേ​ഴും​കൂ​ട്ട​ത്തി​ൽ ഒ​ഐ​സി, റ​വ. ഫാ. ​ജോ​ർ​ജ് വ​ലി​യ​പ​റ​മ്പി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രി​ക്കും. ഉ​ച്ച​യ്ക്ക് 12.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് എം​സി​വൈ​എം ല​ണ്ട​ൻ റീ​ജി​യ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ദ​യാ​ത്ര​യും ന​ട​ക്കും.

റ​വ. ഫാ. ​ജോ​ൺ​സ​ൺ പേ​ഴും​കൂ​ട്ട​ത്തി​ൽ ഒഐസി, റ​വ. ഫാ. ​ജോ​ർ​ജ് വ​ലി​യ​പ​റ​മ്പി​ൽ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന സം​ഘാ​ട​ക​സ​മി​തി യോ​ഗം പ​രി​പാ​ടി​യു​ടെ വി​വി​ധ ക​മ്മി​റ്റി​ക​ൾ​ക്ക് രൂ​പം ന​ൽ​കി. ബി​നോ​ജ് ജോ​ൺ പ്രോ​ഗ്രാം ക​ൺ​വീ​ന​റാ​യും റീ​നോ ജേ​ക്ക​ബ് സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഓ​ർ​മ​പ്പെ​രു​ന്നാ​ളി​ന്‍റെ ഭാ​ഗ​മാ​യി ജൂ​ലൈ ഒന്ന് മു​ത​ൽ 15 വ​രെ എംസിവൈഎം അം​ഗ​ങ്ങ​ളു​ടെ അ​നു​സ്മ​ര​ണ സ​ന്ദേ​ശ​ങ്ങ​ൾ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​സി​ദ്ധീ​ക​രി​ക്കും. ഇ​തേ കാ​ല​യ​ള​വി​ൽ വ​നി​താ ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദി​വ​സേ​ന ഓ​ൺ​ലൈ​ൻ ജാ​ഗ​ര​ണ പ്രാ​ർ​ഥ​ന​യും സം​ഘ​ടി​പ്പി​ക്കും.

ല​ണ്ട​ൻ റീ​ജി​യ​ണിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വെ​സ്റ്റ് ല​ണ്ട​ൻ, ഈ​സ്റ്റ് ല​ണ്ട​ൻ, ലൂ​ട്ട​ൺ, ക്രോ​യ്ഡ​ൺ, അ​ഷ്ഫോ​ർ​ഡ്, സൗ​ത്താം​പ്ട​ൺ, ഇ​പ്സ്വി​ച്ച്, കേം​ബ്രി​ഡ്ജ്, വ​ർ​ത്തിം​ഗ് എ​ന്നീ മി​ഷ​നു​ക​ൾ പ​രി​പാ​ടി​ക​ളു​ടെ വി​വി​ധ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

എ​യ്ൽ​സ്‌​ഫോ​ർ​ഡി​ലെ ഈ ​സം​ഗ​മം വി​ശ്വാ​സ​ത്തി​ന്‍റെ​യും സ​ഭൈ​ക്യ​ത്തി​ന്‍റെ​യും ആ​ത്മീ​യ ന​വീ​ക​ര​ണ​ത്തി​ന്‍റെ​യും ശ​ക്ത​മാ​യ സാ​ക്ഷ്യ​മാ​യി മാ​റു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. യു​കെ​യി​ലെ എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും കു​ടും​ബ​സ​മേ​തം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് ഓ​ർ​മപ്പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Kerala

ദൈവദാസന്‍ ജോസഫ് കണ്ടത്തിലച്ചന്‍റെ സ്മരണത്തിരുനാള്‍ ആചരിച്ചു

ചേ​ര്‍ത്ത​ല: എ​എ​സ്എം​ഐ സ​ഭാ​സ​മൂ​ഹ​ത്തി​ന്‍റെ സ്ഥാ​പ​ക​നും ക​രു​ണാ​ര്‍ദ്ര സ്‌​നേ​ഹ​ത്തി​ന്‍റെ കാ​വ​ലാ​ൾ എ​ന്നും അറിയപ്പെടുന്ന ദൈ​വ​ദാ​സ​ന്‍ ജോ​സ​ഫ് ക​ണ്ട​ത്തി​ല​ച്ച​ന്‍റെ 34-ാമ​ത് സ്മ​ര​ണ​ത്തി​രു​നാ​ള്‍ ആ​ച​രി​ച്ചു.

ചേ​ര്‍ത്ത​ല മ​തി​ല​കം ഗ്രീ​ന്‍ഗാ​ര്‍ഡ​ന്‍സ് ചാ​പ്പ​ലി​ല്‍ ന​ട​ന്ന വി​ശു​ദ്ധ കു​ര്‍ബാ​ന​യ്ക്ക് മ​രു​ത്തോ​ര്‍വ​ട്ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​ര്‍ജ് മൂ​ഞ്ഞേ​ലി നേ​തൃ​ത്വം ന​ല്‍കി. തു​ട​ര്‍ന്ന് ന​ട​ന്ന പൊ​തു​യോ​ഗം മു​ട്ടം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന വി​കാ​രി ഫാ.​ജോ​ഷി വേ​ഴ​പ്പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​എ​സ്എം​ഐ സു​പ്പീ​രി​യ​ര്‍ ജ​ന​റ​ല്‍ സി​സ്റ്റ​ര്‍ ഇ​സ്‌​ബെ​ല്‍ ഫ്രാ​ന്‍സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജോ​സ​ഫ് ആ​ന്‍റ​ണി ക​ണ്ട​ത്തി​പ്പ​റ​മ്പി​ല്‍ ര​ചി​ച്ച ‘ദൈ​വ​ദാ​സ​ന്‍ ജോ​സ​ഫ് ക​ണ്ട​ത്തി​ല്‍ ഒ​രു സ​ന്ത​ത സ​ഹ​ചാ​രി​യു​ടെ ഓ​ര്‍മ​ക്കു​റി​പ്പു​ക​ളി​ലൂ​ടെ’ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം ഫാ.​ജോ​ഷി വേ​ഴ​പ്പ​റ​മ്പി​ല്‍ സി​സ്റ്റ​ര്‍ ധ​ന്യ ഫ്രാ​ന്‍സി​സി​ന് ന​ല്കി നി​ര്‍വ​ഹി​ച്ചു.

ഹാ​ര്‍ബി​ന്‍ഗ​ര്‍ ഓ​ഫ് ക​മ്പാ​ഷ​ന്‍ (Harbinger of Compassion) എ​ന്ന ബു​ള്ള​റ്റി​ന്‍ പ്ര​കാ​ശ​നം ഫാ.​പോ​ള്‍ കാ​രാ​ച്ചി​റ നി​ര്‍വ​ഹി​ച്ചു. സ​ജി കു​ര്യാ​ക്കോ​സ്, സൈ​മ​ണ്‍ പാ​ലു​ത്ത​റ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എ​ജ്യു​ക്കേ​ഷ​ന്‍ കൗ​ണ്‍സി​ല​ര്‍ സി​സ്റ്റ​ര്‍ ലി​ന്‍റാ ഫ്രാ​ന്‍സി​സ് സ്വാ​ഗ​ത​വും അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ല്‍ സി​സ്റ്റ​ര്‍ റെ​ജീ​സ് മേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

District News

മ​രി​ച്ച​വ​രു​ടെ ഓ​ര്‍​മ​ദി​നം; ഇ​രി​ങ്ങാ​ല​ക്കു​ട ക​ത്തീ​ഡ്ര​ലി​ൽ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ നടന്നു

ഇ​രി​ങ്ങാ​ല​ക്കു​ട: മ​രി​ച്ച​വ​രു​ടെ ഓ​ര്‍​മ​ദി​ന​ത്തി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ്് തോ​മ​സ് ക​ത്തീ​ഡ്ര​ല്‍ സെ​മി​ത്തേ​രി​യി​ല്‍ ന​ട​ന്ന ദി​വ്യ​ബ​ലി​ക്കും തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്കും ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.

അ​സി​സ്റ്റ​ന്‍റ്് വി​കാ​രി​മാ​രാ​യ ഫാ. ​ബെ​ല്‍​ഫി​ന്‍ കോ​പ്പു​ള​ളി, ഫാ. ​അ​ന്‍റണി ന​മ്പ​ളം, ബി​ഷ​പ് സെ​ക്ര​ട്ട​റി ഫാ. ​ജോ​ര്‍​ജി തേ​ല​പ്പി​ള്ളി എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രു​ന്നു.

കി​ഴ​ക്കേ​പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍ ന​ട​ന്ന ദി​വ്യ​ബ​ലി​ക്ക് ക​ത്തീ​ഡ്ര​ല്‍ വി​കാ​രി റ​വ.​ഡോ. ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍ മു​ഖ്യ​കാ​ര്‍​മി​ത​ക്വം വ​ഹി​ച്ചു.

അ​സി​സ്റ്റ​ന്‍റ്് വി​കാ​രി ഫാ. ​ഓ​സ്റ്റി​ന്‍ പാ​റ​ക്ക​ല്‍, നി​ത്യാ​രാ​ധ​ന കേ​ന്ദ്രം വൈ​സ് റെ​ക്ട​ര്‍ ഫാ. ​സീ​മോ​ണ്‍ കാ​ഞ്ഞി​ത്ത​റ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രു​ന്നു.

Latest News

Corehub Up